ഇൻസുലേഷൻ ടേപ്പ് നിർമ്മാണം 

ഇൻസുലേഷൻ ടേപ്പ് നിർമ്മാണം 

കേരളത്തെ കൂടുതൽ സംരംഭക സൗഹൃതമാക്കുന്നതിനുള്ള തീവ്രയത്‌ന പരിപാടികൾക്കാണ് സർക്കാർ രൂപം നൽകിയിട്ടുള്ളത്. ലൈസൻസിംഗ് രംഗത്തെ കാലതാമസം ഒഴിവാക്കി അനുമതികൾ വേഗത്തിൽ  ലഭ്യമാക്കുന്നതിന് വേണ്ടി കൈകൊണ്ട നടപടികൾ ഫലപ്രാപ്തിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. ഇത്തരത്തിലുള്ള നടപടികൾ ഏറ്റവും കൂടുതൽ ഗുണം ചെയ്‌യുക ചെറുകിട വ്യവസായ മേഖലയിലാണ്. ഉപജീവനത്തിനായുള്ള വ്യവസായങ്ങൾ ആരംഭിക്കുന്നതിന് താല്പര്യമുള്ള നിരവധി ആളുകൾ നമ്മുടെ സംസ്ഥാനത്തുണ്ട്. വീടുകളിൽ ആരംഭിക്കാവുന്ന ചെറുകിട ഇടത്തരം കുടുംബ സംരംഭങ്ങൾ നമ്മുടെ സന്പത്ത് വ്യവസ്ഥയിൽ വലിയ മാറ്റങ്ങൾ സൃഷിടിക്കുക തന്നെ ചെയ്‌യും. കൂടുതൽ തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കപ്പെടും.മാന്ദ്യ കാലത്തെ അതിജീവിക്കുന്നതിൽ ഇത്തരം സംരംഭങ്ങൾക്ക് വലിയ പങ്കു വഹിക്കാനാകും.

നമ്മൾ ധാരാളമായി ഉപയോഗിക്കുന്നതും എന്നാൽ ഉൽപാദക കുത്തക അന്യ സംസ്ഥാനങ്ങൾക്കുമായ നിരവധി ചെറുകിട ഉത്പന്നങ്ങളുണ്ട്. ഇത്തരം ഉത്പന്നങ്ങൾ  പലതും അന്യ സംസ്ഥാനങ്ങളിൽ കുടിൽ വ്യവസായങ്ങളായി നിർമ്മിക്കുന്നവയാണ്. ഇത്തരത്തിലുള്ള ഉൽപ്പനങ്ങളുടെ നിർമ്മാണം കുറഞ്ഞ മുതൽ മുടക്കിൽ നമ്മുടെ സംസ്ഥാനത്തും ആരംഭിക്കാൻ കഴിയും 

ഇൻസുലേഷൻ ടേപ്പ് 

ചെറുകിട വ്യവസായമായി ചെറിയ മുതൽ മുടക്കിൽ ആരംഭിക്കാൻ കഴിയുന്ന വ്യവസായ സംരംഭമാണ് ഇൻസുലേഷൻ ടേപ്പ് നിർമ്മാണം.

ഇലക്ട്രിക്കൽ മേഖലയിൽ ധാരാളമായി ഉപയോഗിക്കുന്ന ഉൽപന്നം എന്ന നിലയിൽ വലിയ വിപണിയാണ് ഇൻസുലേഷൻ ടേപ്പുകൾക്കുള്ളത് .  സംസ്ഥാനത്തും  അന്യസംസ്ഥാനങ്ങളിലും വിപണി നേടാൻ കഴിയുന്ന ഉൽപന്നം കൂടിയാണ് ഇൻസുലേഷൻ ടേപ്പ്. വളരെ ലളിതമായ ഉല്പാദന രീതിയും ചെറിയ മുതൽ മുടക്കും ഈ വ്യവസായത്തെ കൂടുതൽ ആകർഷകമാക്കുന്നു. വലിയ സാങ്കേതിക വൈദഗ്‌ധ്യവും ഒന്നും ആവശ്യമില്ലാത്ത നിർമ്മാണ രീതിയാണ് ഇൻസുലേഷൻ ടേപ്പുകളുടെ നിർമ്മാണത്തിന് അവലംബിക്കുന്നത്. ഇൻസുലേഷൻ ടേപ്പുകളിൽ ബ്രാൻഡുകൾക്ക് വലിയ പ്രസക്തി ഇല്ലാത്തതു കൊണ്ട് ചെറുകിട ഉല്പന്നങ്ങൾക്കും വളരെ വേഗം വിപണി നേടാൻ സാധിക്കും.