കോട്ടൺ വേസ്റ്റ് നിർമ്മാണം 

കോട്ടൺ വേസ്റ്റ് നിർമ്മാണം

        കേരളത്തിൽ ധാരാളമായി വിറ്റഴിയുന്ന പല ഉൽപന്നങ്ങളുടെയും നിർമ്മാണ കുത്തക ഇപ്പോഴും അന്യ സംസ്ഥാനങ്ങളിലെ ചെറുകിട വ്യവസായികളുടെ കൈയിലാണ്. ചെറിയ മുതൽമുടക്കിൽ കുടുംബസംരംഭമായി നടന്നുവരുന്ന ഇത്തരം വ്യവസായസംരംഭങ്ങൾ നമ്മുടെ നാട്ടിൽ ആരംഭിക്കാൻ കഴിഞ്ഞാൽ നമ്മുടെ നാടിന്റെ മുഖച്ഛായ തന്നെ മാറ്റാൻ സാധിക്കും .ചെറിയ ഒന്നോ രണ്ടോ യന്ത്രങ്ങൾ ഉപയോഗിച്ചാണ് ഇത്തരം വ്യവസായങ്ങളെലാം നിർമാണങ്ങൾ നടത്തുന്നത് .നമ്മുടെ നാട്ടിൽ നിന്നും അന്യരാജ്യങ്ങളിൽ തൊഴിൽതേടി പോരുന്നവർ വിശ്രമമില്ലാതെ പണിയെടുത്തു നേടുന്ന വരുമാനം ഇത്തരം ചെറുകിട സംരഭങ്ങളിലൂടെ സ്വന്തം നാട്ടിലും അവർ നേടുന്നുണ്ട് .വിദേശജോലി പ്രതേകിച്ചും ഗൾഫ് മേഖലകൾ ശ്വാശ്വതമല്ലാതായ ഇക്കാലത്തു ഉപജീവനത്തിനായി ഒരു വ്യവസായം എന്ന നിലയിൽ ചെറുകിട സംരംഭങ്ങളെ വളർത്തിയെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. നാനോ കുടുംബ സംരംഭങ്ങൾക്ക് അനുമതി നൽകുക വഴി ഉപജീവനത്തിനായുള്ള സംരംഭങ്ങൾക്ക് പുതിയൊരു ദിശാബോധം നൽകാൻ ഗവൺമെന്റിനായി നാനോ കുടുംബ സംരംഭമായി കേരളത്തിൽ ആരംഭിക്കാൻ കഴിയുന്നതും കൂടുതൽ വിപണി സാധ്യതയുള്ളതുമായ സംരംഭമാണ് കോട്ടൺ വേസ്റ്റ് നിർമ്മാണം . 

കോട്ടൺ വേസ്റ്റ് സാധ്യതകൾ 

നിർമ്മാണ മേഖലയിൽ ഓട്ടോമൊബൈൽ രംഗത്ത് പെയിന്റിംഗ് , പോളിഷിംഗ്, വർക്ക്ഷോപ്പ് ജോലികൾ രാസവ്യവസായങ്ങൾ തുടങ്ങി കോട്ടൺ വേസ്റ്റിന്റെ ഉപഭോഗം നിരവധിയാണ്. കോട്ടൺ വേസ്റ്റിന്റെ  നിർമ്മാണ വിതരണ കുത്തക ഇപ്പോഴും തമിഴ്‌നാട്ടുകാരുടെ കൈയിലാണ്. നിലവിൽ പല ഇടങ്ങളിലും കോട്ടൺ വേസ്റ്റിന് ദൗർലഭ്യം നേരിടുന്ന സ്ഥിതിയാണ് ഉള്ളത്. ബ്രാൻറ്റിന് പ്രസക്തി ഇല്ലാത്തതിനാൽ നിർമ്മാണം പൂർത്തിയാക്കി പായ്ക്കിങ് നടത്തിയാൽ വിപണി ഉറപ്പാണ്. ചെറിയ മുതൽ മുടക്കും ഈ വ്യവസായത്തിന്റെ ആകർഷണീയം ഘടകം തന്നെയാണ്. ഹാർഡ് വെയർ ഷോപ്പുകൾ, വയറിംഗ് പ്ലംബിംഗ് ഷോപ്പുകൾ, പെട്രോൾ പന്പുകൾ, സ്പെയർ പാർട്‌സ് ഷോപ്പുകൾ, പെയിന്റ്റ് കടകൾ തുടങ്ങി കോട്ടൺ വേസ്റ്റിന്റെ വില്‌പന കേന്ദ്രങ്ങൾ പലതാണ്. തിരുപ്പൂർ ബനിയൻ കന്പനികളിൽ നിന്നാണ് അസംസ്‌കൃത വസ്തു എത്തുന്നത്.