കൂളന്റ് നിർമ്മാണം 

കൂളന്റ് നിർമ്മാണം 

കേരളത്തിന്റെ വ്യവസായ ഭൂപടത്തിൽ ചെറുകിട വ്യവസായത്തിന് ചെറുതല്ലാത്ത സ്ഥാനമുണ്ട് . നാനോ കുടുംബ സംരംഭങ്ങൾക് അനുമതി ലഭ്യമാവുകയും; 40 ലക്ഷം രൂപവരെ വിറ്റുവരവുള്ള സ്ഥാപനങ്ങളെ നികുതി വലയിൽ നിന്ന് ഒഴുവാക്കുകയും ചെയ്തതോടെ ചെറുകിട വ്യവസായ രംഗം കൂടുതൽ ആകർഷകമാക്കി.വിദേശജോലികൾ ശാശ്വതമല്ലാതായി തീർന്നതോടെ അതിജീവനത്തിനായി പുതിയ മാർഗങ്ങൾ തേടേണ്ട സ്ഥിതിയിൽ ആണ് മലയാളി ഇന്ന് ; അയൽ സംസ്ഥാനങ്ങൾ ചെറുകിട ഉല്പാദന യൂണിറ്റുകൾ വഴി നിരവധി തൊഴിലവസരങ്ങളും സംരംഭകസാധ്യതകളും സൃഷ്ടിച്ചപ്പോൾ ഇത്തരം സംരഭങ്ങളെ ഭയപ്പാടോടെ നോക്കികണ്ട് ഒഴിഞ്ഞു നിൽക്കുന്ന സമൂഹമായി നാം മാറി.

ചെറുകിട വ്യവസായ മേഖലയുടെ സാദ്ധ്യതകൾ തിരിച്ചറിഞ്ഞാണ് ഗവണ്മെന്റ് ഈ മേഖലയുടെ ശാക്തീകരണത്തിനായി നിരവധി പദ്ധതികൾ ആവിഷ്കരിച്ച്‌ നടപ്പിലാക്കി വരുന്നുണ്ട് .

ഉപഭോക്ത്ര വിപണിയിലേക്ക് കണ്ണ് തുറന്നു നോക്കിയാൽ ഇത്തരത്തിൽ ആരംഭിക്കാവുന്ന നിരവധി വ്യവസായങ്ങൾ നമുക്ക് മുന്നിലേക്കു വന്നുചേരും.ചെറുകിട വ്യവസായമായി ആരംഭിക്കാൻ കഴിയുന്ന ഉല്പന്നമാണ് റേഡിയേറ്റർ കൂളന്റ്.

സാദ്ധ്യതകൾ 

വിവിധതരം എൻജിനുകൾ ; പന്പ്‌ സെറ്റുകൾ തുടങ്ങി കൂളന്റ് ഉപയോഗം നാൾക്കുനാൾ വർദ്ധിച്ചു വരികയാണ്.കൂടാതെ പുതിയ തലമുറ വാഹനങ്ങളെല്ലാം നിർബന്ധമായും കൂളന്റ് ഉപയോഗിക്കേണ്ടവയാണ് . ചെറിയ മുതൽ മുടക്കിൽ ആരംഭിക്കാം എന്നതും പ്രാദേശികമായിപോലും വിപണി നേടാം എന്നതും ഈ വ്യവസായത്തെ ആകർഷകമാക്കുന്നു.സംസ്ഥാനത്ത് കൂളന്റ് നിർമ്മാണ യൂണിറ്റുകൾ നിലവിലുണ്ടെങ്കിലും എൺപത് ശതമാനവും അന്യസംസ്ഥാനങ്ങളിൽ നിർമ്മിക്കുന്ന കൂളന്റുകളാണ്.അസംസ്‌കൃത വസ്തുക്കൾ പ്രാദേശികമായി ലഭിക്കും എന്നതും ആകർഷണീയമാണ് .

എയർ ഫ്രഷ്‌നറുകളുടെ നിർമ്മാണം 

എയർ ഫ്രഷ്‌നറുകളുടെ നിർമ്മാണം 

കേരളത്തിൽ ചെറുകിട വ്യവസായ രംഗത്ത് വലിയ മുന്നേറ്റം നടക്കുന്ന കാലമാണിത്. നാനോ കുടുംബ സംരംഭങ്ങൾക്ക് അനുമതി ലഭ്യമാക്കിയതുവഴി ഗവൺമെന്റ് പുതിയ ഒരു വ്യാവസായിക അന്തരീക്ഷം സൃഷ്‌ടിക്കുക കൂടി ചെയ്‌തിരിക്കുന്നു. വ്യവസായങ്ങൾക്ക് അനുമതി നൽകുന്നതിനായി ഏകജാലക സംവിധാനം രൂപ കൽപ്പന ചെയ്‌തതുവഴി കേരളം സംരംഭക സൗഹൃതമാകുന്നു എന്ന സന്ദേശം കൂടി നൽകുകയാണ്. ഇത് കേരളീയ യുവത്വത്തെ തൊഴിൽ അന്വേഷകർ എന്ന നിലയിൽ നിന്നും തൊഴിൽ ഉടമകളും തൊഴിൽ ദാതാക്കളും എന്ന നിലയിലേക്കുള്ള മാറ്റത്തിനു കളമൊരുക്കും.

അന്യസംസ്ഥാനങ്ങൾക്ക് നിർമ്മാണ കുത്തകയുള്ളതും കേരത്തിൽ ധാരാളമായി വിറ്റഴിയുന്നതുമായ നിരവധി ഉല്പന്നങ്ങളുണ്ട്. ഇവയിൽ പലതും നാനോ കുടുംബ  സംരംഭമായി ആരംഭിക്കാൻ കഴിയുന്നതാണ്. ഇത്തരം വ്യവസായങ്ങൾക്ക് ആവശ്യമായ സാങ്കേതിക വിദ്യകൾ ലഭ്യമാക്കി കേരളത്തിൽ തന്നെ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചാൽ വലിയ വ്യവായിക മുന്നേറ്റം തന്നെ സാദ്ധ്യമാകും.ഗുണമേന്മ നിലനിർത്തി നിർമ്മിക്കാൻ കഴിഞ്ഞാൽ ഇത്തരം ഉല്പന്നങ്ങൾക്ക് വളരെവേഗം  വിപണി കീഴടക്കാൻ സാധിക്കും. ഇത്തരത്തിൽ നാനോ ഗാർഹിക സംരംഭമായി ആരംഭിക്കാൻ കഴിയുന്ന ഉല്പന്നമാണ് എയർ ഫ്രഷ്‌നറുകളുടെ നിർമ്മാണം.

സാധ്യത 

കേരളത്തിൽ എയർ ഫ്രഷ്‌നർ നിർമ്മാണ കന്പനികൾ കുറവാണ്. പലതും അന്യ സംസ്ഥാനങ്ങളിൽ നിന്നും വാങ്ങി റീ ബ്രാൻഡ് ചെയ്‌ത്‌ വിൽക്കുകയാണ് ചെയ്‌യുന്നത്‌. അന്യ സംസ്‌ഥാന നിർമ്മാതാക്കൾക്കാണ് ഈ രംഗത്തെ കുത്തക. എന്നാൽ കേരളത്തിൽ ധാരാളമായി വിറ്റഴിയുന്ന ഉല്പന്നമാണ് എയർ ഫ്രഷ്‌നറുകൾ.പ്രാദേശിക നിർമ്മാതാവ് എന്ന നിലയിൽ ബ്രാൻഡ് ചെയ്‌യാൻ കഴിഞ്ഞാൽ വളരെ വേഗം വിപണിയുടെ സ്വീകാര്യത നേടാൻ സാധിക്കും.

വലിയ സാങ്കേതിക വിദ്യകൾ ഒന്നും ആവശ്യമില്ല എന്നതും സ്‌ത്രീകൾക്ക് പോലും യന്ത്രം പ്രവർത്തിപ്പിച്ച് നിർമ്മാണം നടത്താം എന്നതും ഈ വ്യവസായത്തിന് കൂടുതൽ സ്വീകാര്യത നൽകുന്നു. എല്ലാത്തിനും ഉപരി കേരളത്തിൽ വലിയ വിപണി നിലനിൽക്കുന്നു  എന്നത് തന്നെയാണ് ഈ വ്യവസായത്തിൽ ഏറ്റവും വലിയ ആകർഷണീയത.

നാപ്‌കിൻ നിർമ്മാണം 

നാപ്‌കിൻ നിർമ്മാണം 

കേരളം ആരോഗ്യ പരിപാലന രംഗത്ത് മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലാണ്. പ്രത്യേകിച്ച് വനിത ശിശു ആരോഗ്യ രംഗത്ത് കേരളം കൈവരിച്ചിട്ടുള്ള പുരോഗതി അസൂയാർഹമാണ്. സ്വഛ്‌ ഭാരത് പ്രവർത്തനങ്ങൾ ഉടലെടുക്കുന്നതിന് മുൻപേ നടന്ന സംസ്ഥാനമാണ് കേരളം. സ്‌ത്രീകളുടെ വ്യക്തി ശുചിത്വം സംബന്ധിച്ച് പുരോഗമനാത്മകമായ നിലപാടുകൾ എടുക്കുകയും അനുകരണീയമായ മാതൃകകൾ സൃഷ്‌ടിക്കുകയും ചെയ്‌ത നമ്മുടെ നാട്ടിൽ ഈ വിഷയത്തോട് അനുബന്ധിച്ചുള്ള സംരംഭങ്ങൾക്കും വലിയ സാധ്യതയുണ്ട്. ഇത്തരത്തിൽ ആരംഭിക്കാൻ കഴിയുന്ന ചെറുകിട സംരംഭമാണ് സാനിറ്ററി നാപ്‌കിൻ നിർമ്മാണം.

സാധ്യതകൾ 

സാനിറ്ററി നാപ്കിനുകൾക്ക് കേരളത്തിൽ വൻ വിപണിയാണുള്ളത്. പരസ്യ പിൻബലത്തോടെ വൻകിട ഉല്പാദകരാണ് ടി വിപണി കൈയയടക്കി വച്ചിരിക്കുന്നത്. ഈ വിപണിയുടെ ചെറിയ ശതമാനം പിടിച്ചെടുക്കാൻ സാധിച്ചാൽ പോലും നാപ്‌കിൻ നിർമ്മാണത്തിന് വിജയം നേടാൻ സാധിക്കും. കുടുംബശ്രീ സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കുന്ന സംസ്ഥാനത്ത് ഹോം ഷോപ്പുകൾ വഴിയും വിൽപന നടത്താം. കൂടാതെ സ്വഛ്‌ ഭാരത് മിഷൻ സ്ര്തീകളുടെ വ്യക്തി ശുചിത്വം മുന്നിൽ കണ്ട് കൊണ്ട് സാനിറ്ററി നാപ്‌കിൻറെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പദ്ധതികൾ ആസൂത്രണം ചെയ്‌ത്‌ നടപ്പാക്കി വരുന്നു.